ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15 മുതല്‍, അവധി 23, ഹയര്‍ സെക്കണ്ടറി പരീക്ഷ രണ്ടുഘട്ടമായി

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒഴികെയുള്ള ക്ലാസുകളില്‍ ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായി നടത്താന്‍ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ ആരംഭിച്ച് 23ന് അവധിക്കായി അടക്കാനാണ് ധാരണ. ജനുവരി അഞ്ചിന് തുറക്കും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷ സ്‌കൂള്‍ തുറന്നതിന് ശേഷം ജനുവരി ഏഴിന് നടത്തും.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രണ്ടു ഘട്ടമായി പരീക്ഷ നടത്താനുള്ള സാധ്യത തേടിയിരുന്നു. എന്നാല്‍, അവധിക്കും മുമ്പും ശേഷവുമായി പരീക്ഷ നടത്തിയാല്‍ വിദ്യാര്‍ഥികളില്‍ മാനസിക സമ്മര്‍ദം ഉണ്ടാകാന്‍ ഇടയുണ്ടെന്ന് അഭിപ്രായമുയര്‍ന്നതിനാലാണ് തീരുമാനം.

വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് പരീക്ഷ. എന്നാല്‍, ഡിസംബര്‍ ഒന്പതിനും 11നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് പരീക്ഷ മാറ്റാന്‍ നിര്‍ബന്ധിതമായത്.

error: Content is protected !!