ഡല്‍ഹി ഭീകരാക്രമണം: കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിലും റെയില്‍വേ സ്‌റ്റേഷനിലുമടക്കം ആള്‍തിരക്കുള്ള ഭാഗങ്ങളില്‍ പരിശോധന

കോഴിക്കോട്: ഡല്‍ഹി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന. റെയില്‍വേ സ്‌റ്റേഷന്‍, ബീച്ച്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ്, പുതിയ സ്റ്റാന്റ് തുടങ്ങി ആളുകള്‍ കൂടുന്ന ഇടങ്ങളിലാണ് പരിശോധന.

ബോംബ് സ്‌ക്വാഡും, ഡോഗ് സ്‌ക്വാഡും ചേര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ പരിശോധന നടത്തിയത്. ബസ് സ്റ്റാന്റിന്റെ വാഹന പാര്‍ക്കിങ് ഏരിയയിലാണ് ആദ്യം പരിശോധന നടന്നത്. സംശയാസ്പദമായ രീതിയില്‍ എന്തെങ്കിലും കണ്ടാല്‍ പൊലീസിനെ അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുഴുവന്‍ പരിശോധന തുടരും.

രാവിലെ റെയില്‍വേ സ്‌റ്റേഷനിലാണ് ആദ്യം പരിശോധന നടന്നത്. പിന്നീട് ബീച്ചിലും പരിശോധന നടത്തി. ഒഴിഞ്ഞു കിടക്കുന്ന ഭാഗങ്ങള്‍, മറഞ്ഞുകിടക്കുന്ന വസ്തുക്കള്‍ പൊക്കിയുള്ള പരിശോധനയെല്ലാം നടന്നിരുന്നു.

ഡല്‍ഹിയിലെ സ്‌ഫോടനത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍, വിമാനത്താവളങ്ങള്‍, ബീച്ചുകള്‍ തുടങ്ങിയ ആളുകള്‍ കൂടുന്ന എല്ലാ പ്രധാന ഇടങ്ങളിലും കര്‍ശന പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഈ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാര്‍ ഇത് അടിയന്തരം നടപ്പിലാക്കണമെന്നും നിര്‍ദേശിച്ചു.ച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നത്

error: Content is protected !!