
newsdesk
മുക്കം: സി ടി വി യും കാട്ടുകുളങ്ങര ആയുർവേദ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും അരീക്കോട് തേക്കിൻചുവട്ടിലെ കാട്ടുകുളങ്ങര ആയുർവേദ ഹോസ്പിറ്റലിൽ വെച്ചു നടന്നു .
മുക്കം അഗ്നിരക്ഷാ നിലയത്തിലെ ഫയർ സ്റ്റേഷൻ ഓഫിസർ എം എ ഗഫൂർ മെഡിക്കൽ കാമ്പ് ഉദ്ഘാടനം ചെയ്തു .വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കൗൺസിലർ റസാഖ് അല്‍മോയ അധ്യക്ഷൻ ആയ ചടങ്ങിൽ കൊടുമ്പുഴ സെക്ഷൻ ഫോറെസ്റ്റ് ഓഫിസർ ഷിജി എസ് മുഖ്യാതിഥിയായി .സിപിഐഎം അരീക്കോട് ഏരിയ സെക്രട്ടറി എൻ കെ ഷൗക്കത്തലി ,കാട്ടുകുളങ്ങര ആയുർവേദ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ജയേഷ് കാട്ടുകുളങ്ങര ,ഡോ :ബിൻഷാ യു വി ,ഡോ:രമ്യ പ്രിയേഷ് ,ഡോ :നഹ്മില ടി പി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . ക്യാമ്പിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു . ഷംസു വാലില്ലപുഴ ചടങ്ങിൽ നന്ദി പറഞ്ഞു .