സെൻ്റ് റീത്താസ് ശിരോവസ്ത്ര വിവാദം :വിദ്യാഭ്യാസ മന്ത്രി ഓടിളക്കി വന്നതല്ല ;സ്ക്കൂൾ ക്യാംപസിനകത്ത് മതപരമായ ചിഹ്നങ്ങൾ പാടില്ല;നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി

മുക്കം: എറണാകുളം സെൻ്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിഷയത്തിൽ നിലപാട് കടുപ്പിച്ച് വിദ്യാഭ്യാസ മന്ത്രി. സംസ്ഥാന സർക്കാരിനെ മോശമാക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം സ്കൂൾ അധികൃതരും അവരുടെ വക്കീലും പത്രസമ്മേളനത്തിലൂടെ പ്രതികരിച്ചതെന്നും എന്നാൽ സംസ്ഥാന വിദ്യാഭ്യാസ നയം വെറുതെ ഉണ്ടാക്കിയതല്ലന്നും എൻ ഒ സി നൽകാനും അത് പിൻവലിക്കാനുമുള്ള അധികാരം സർക്കാരിനുണ്ടന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചേന്ദമംഗല്ലൂരിൽ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിഓടിളക്കി വന്നതല്ലന്നും പ്രതിസന്ധികളെ നേരിടാൻ കെൽപ്പുള്ളവരാണ് തങ്ങളെന്നും മന്ത്രി പറഞ്ഞു.

യൂനിഫോമിൻ്റെ കളറിലുള്ള ശിരോവസ്ത്രം ധരിക്കാൻ അനുവാദം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ കുട്ടി ടി.സി വാങ്ങിപ്പോവാൻ ഒരുങ്ങുന്നതായാണ് അറിയാൻ കഴിഞ്ഞത്. കുട്ടിക്ക് എന്തങ്കിലും ബുദ്ധിമുട്ട് സംഭവിച്ചാൽ അതിൻ്റെ പൂർണ്ണ ഉത്തരവാദി മാനേജ്മെൻ്റായിരിക്കുമെന്നും വി.ശിവൻകുട്ടി പറഞ്ഞു. മതേതരത്വം നിലനിൽക്കുന്ന നമ്മുടെ നാട്ടിൽ സ്ക്കൂൾ ക്യാംപസിനകത്ത് മതപരമായ ചിഹ്നങ്ങൾ പാടില്ലന്ന നിർദേശം നൽകിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു

error: Content is protected !!