
newsdesk
മുക്കം: അരിപ്പാറ വെള്ളച്ചാട്ടത്തിൽ കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു.. കൂരാച്ചുണ്ട് പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് 5.30 യോടയാണ് അപകടം. ബന്ധുവിനോടപ്പം എത്തിയതായാണ് വിവരം. മുക്കം അഗ്നി രക്ഷ സേനക്ക് വിവരം ലഭിച്ചതിനെ തുടർന്ന് അരിപ്പാറ വെ ള്ളച്ചാട്ടത്തിലേക്ക് പുറപ്പെട്ടെങ്കിലും എത്തുന്നതിന് മുമ്പ് തന്നെ ലൈഫ് ഗാർഡ് യുവാവിനെ മുങ്ങിയെടുത്തിരുന്നു. ലൈഫ്
അറിയാതെയാണ് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയതെന്ന് പറയപെടുന്നു. . ബന്ധുവായസുഹൃത്തും ഒന്നിച്ചാണ് ജസ്റ്റിൻ അരിപ്പാറയിൽ എത്തിച്ചേർന്നത്. നീന്തുന്നതിനിടയിൽ കയത്തിൽ അകപ്പെടുകയായിരുന്നു. ജസ്റ്റിനടക്കം 28 പേരാണ് ഇതുവരെ അരിപ്പാറ വെള്ളച്ചാട്ടത്തിൽ പല അപകടങ്ങളിലായി മരിച്ചത്. അപകട മേഖല യെന്ന ബോർഡ് സ്ഥാപിച്ചെങ്കിലും അവഗണിച്ചാണ് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങുന്നത്. കൊച്ചു വീട്ടിൽ വിൽസൺ, സിനി ദമ്പതികളുടെ മകനാണ്.സഹേദരങ്ങൾ: ജോബിൻ , സെബാസ്ത്യൻ ( ജെയിസ് )