
newsdesk
കോഴിക്കോട് : കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഹിന്ദി അധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്. ഹിന്ദി അധ്യാപകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഹിന്ദി അധ്യാപക മഞ്ചിന്റെ (എച്ച് എ എം) നേതൃത്വത്തില്‍ സപ്തംബര്‍ 27 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.
മറ്റെല്ലാ ഭാഷകള്‍ക്കും കേരളത്തിലെ പൊതുവിദ്യാലയ ങ്ങളില്‍ പ്രാധാന്യം നല്‍കുമ്പോഴും ഹിന്ദി ഭാഷയെ അവഗണിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ കേരളത്തിലെ പൊതുസമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരാനും , കെ ടെറ്റ് നിര്‍ബന്ധമാക്കി കൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ജോലി നഷ്ടമുണ്ടാകാതെ അധ്യാപകരെ സംരക്ഷിക്കുക, ഹിന്ദി അധ്യാപകര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും, ഹിന്ദി അധ്യാപകരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും വേണ്ടിയാണ് കേരളത്തിലെ മുഴുവന്‍ ഹിന്ദി അധ്യാപകരും പങ്കെടുക്കുന്ന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നത്.
ഹിന്ദി ഭാഷാപഠനം ഒന്നാം ക്ലാസ് മുതല്‍ ആരംഭിക്കുക, ഹിന്ദി ഭാഷാ പഠനത്തിന് കൂടുതല്‍ പീരീഡുകള്‍ അനുവദിക്കുക, അഞ്ചാം ക്ലാസ് വരെയുള്ള എല്‍ പി സ്‌കൂളുകളില്‍ ഹിന്ദി അധ്യാപക തസ്തിക അനുവദിക്കുക, പാര്‍ട്ട് ടൈം ഹിന്ദി അധ്യാപകര്‍ക്ക് സമയ ബന്ധിതമായി പ്രമോഷന്‍ അനുവദിക്കുക, യു പി അറ്റാച്ച്ഡ് ഹൈസ്‌കൂളുകളിലെ ഹിന്ദി അധ്യാപക തസ്തികനിര്‍ണയ അധ്യാപക പിരീഡ് അനുപാതം 1 : 20 ആക്കുക, ഹയര്‍സെക്കന്ററി സ്‌കൂളുകളിലെ ഹിന്ദി അധ്യാപക തസ്തികനിര്‍ണയ അധ്യാപക വിദ്യാര്‍ഥി അനുപാതം 1 : 40 ആക്കുക., ഹയര്‍സെക്കന്ററി സ്‌കൂളുകളിലെ തസ്തികനിര്‍ണ്ണയത്തില്‍ മാര്‍ജിനില്‍ ഇന്‍ക്രീസ് വഴി പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം കൂടി ഉള്‍പ്പെടുത്തുക, യു എസ് എസ് പരീക്ഷയില്‍ ഹിന്ദി ഭാഷയിലെ ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുക, കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഹിന്ദി ഇനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പാര്‍ട്ട് ടൈം ഹിന്ദി അധ്യാപകര്‍ക്ക് എച്ച് ആര്‍ എ അനുവദിക്കുക, ഫുള്‍ടൈം ബെനിഫിറ്റില്‍ ജോലി ചെയ്തുവരുന്ന ഹിന്ദി അധ്യാപകരുടെ ഫുള്‍ടൈം ബെനിഫിറ്റ് സര്‍വീസ് കാലം കൂടി എച്ച് എസ് ടി .എച്ച് എസ് എസ് ടി , എച്ച് എം പ്രമോഷന് പരിഗണിക്കുക, ഡി എല്‍ ഇ ഡി, ആചാര്യ, ശിക്ഷാ സ്‌നാതക് തുടങ്ങിയ അധ്യാപക ട്രയിനിംഗ് യോഗ്യതകള്‍ നേടിയ ഹിന്ദി അധ്യാപകരെ ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍ പ്രമോഷന് പരിഗണിക്കുക, പാര്‍ട്ട് ടൈം ഹിന്ദി അധ്യാപകര്‍ക്ക് ആദ്യ ഗ്രേഡ് പത്താം വര്‍ഷത്തില്‍ അനുവദിക്കുക, ദിവസവേതനക്കാരായ മുഴുവന്‍ ഹിന്ദി അധ്യാപകര്‍ക്കും അലോട്ട്‌മെന്റ് സിസ്റ്റം ഒഴിവാക്കി അതാത് മാസം ശമ്പളം ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, ഭിന്നശേഷി ഉത്തരവിന്റെ നിബന്ധനകള്‍ പാലിച്ച് സര്‍വീസില്‍ കയറിയവരുടെ നിയമനം അംഗീകരിക്കുക, സര്‍വീസില്‍ തുടരുന്ന ഹിന്ദി അധ്യാപകരെ കെ ടെറ്റ് പരിധിയില്‍ നിന്നുംഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.