പതിനാറാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ തിരുവമ്പാടിക്കും അഭിമാനം

കസാക്കിസ്ഥാനിൽ വച്ച് നടന്ന പതിനാറാമത് ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ, പ്രോൺ ടീം ഇനത്തിൽ വിദർശ കെ വിനോദ് നയിച്ച ഇന്ത്യൻ ടീമിന് സിൽവർ മെഡൽ ലഭിച്ചു. തിരുവമ്പാടി – തമ്പലമണ്ണ കൊച്ചാലുങ്കൽ വിനോദ് കെ ഡി യുടെയും അനിത യുടെയും മൂത്ത മകളാണ് വിദർശ കെ വിനോദ്.

മാനിനി കൗഷിക്ക്, സുരഭി ഭരദ്വാജ് എന്നിവരാണ് വിദർശയോടൊപ്പം ടീമിൽ ഉണ്ടായിരുന്നത്. ഷൂട്ടിംഗ് ജൂറി ഖത്തർ പ്രതിനിധി അബ്ദുള്ള അൽ ഹമ്മാദി മെഡലുകൾ വിതരണം ചെയ്തു. പ്രസ്തുത ഇനത്തിൽ കൊറിയ ഒന്നാം സ്ഥാനവും കസാക്കിസ്ഥാൻ മൂന്നാം സ്ഥാനവും നേടി. ഇന്ത്യ അടക്കം 27 രാജ്യങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. വിവിധ ഇനങ്ങളിലായി നടന്ന മത്സരത്തിൽ ഇന്ത്യ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി.

ഇന്ത്യൻ ടീമിലെ ഏക മലയാളി ആയിരുന്നു വിദർശ. നേരത്തെ നടന്ന നാഷണൽ മീറ്റുകളിലും വിദർശ കെ വിനോദ് വിവിധ ഇനങ്ങളിൽ മെഡലുകൾ കരസ്ഥമാക്കിയിരുന്നു. ഹരിയാനയിലെ മനോജ് കുമാർ എന്ന കോച്ചാണ് വിദർശയ്ക്ക് പരിശീലനം നൽകുന്നത്.

error: Content is protected !!