79 മത് സ്വാതന്ത്ര്യദിനാഘോഷവും വിമുക്ത ഭടനെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

മുക്കം : തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂളിൽ 79 മത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു .
പ്രധാനാധ്യാപിക ബി ഷെറീന പതാക ഉയർത്തി .
ഇന്ത്യൻ ആർമിയിൽ നിന്നും റിട്ടയർ ആയ പി എഫ് ചാക്കോ ചടങ്ങ് ഉത്ഘാടനം ചെയ്തു സ്വാതന്ത്ര്യദിന സന്ദേശവും നൽകി .


പി ടി എ പ്രസിഡന്റ് വൈ പി അഷ്‌റഫ് ചടങ്ങിൽ അധ്യക്ഷൻ ആയി . പ്രധാനാദ്ധ്യാപികയും പി ടി എ അംഗങ്ങളും ചേർന്ന് പി എഫ് ചാക്കോയെ ചടങ്ങിൽ ആദരിച്ചു . മുക്കം വേദിക വെഡിങ് സ്കൂളിൽ സംഘടിപ്പിച്ച സ്വന്തന്ത്ര്യദിന ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും മുഖ്യാതിഥി പി എഫ് ചാക്കോ നിർവഹിച്ചു

തുടര്ന്നു മാസ് ഡ്രിൽ ,ദേശഭക്തി ഗാനം ,പാട്രിയോടിക് ഡാൻസ് തുടങ്ങിയ വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും പായസവിതരണവും നടന്നു .

എസ് എം സി ചെയർമാൻ സോജൻ മാത്യു ,എം പി ടി എ പ്രസിഡന്റ് ലിസ്ന സാബിക് ,സ്കൂൾ ലീഡർ അജ്നാസ് എന്നിവർ സംസാരിച്ചു

error: Content is protected !!