
newsdesk
കൂടരഞ്ഞി: തേങ്ങ വലിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൂടരഞ്ഞി കൽപിനിയിൽ ഒരു കുടുംബത്തിലെ 4 പേർക്ക് വെട്ടേറ്റു .കൽപിനി സ്വദേശി മണിമല വീട്ടിൽ ജോണിയെയും കുടുംബത്തിനെയുമാണ് ജോണിയുടെ സഹോദര പുത്രൻ ജോബിഷ് വെട്ടി പരിക്കേല്പിച്ചത് സംഘർഷത്തിൽ പ്രതി ജോബിഷിനും പരിക്കുണ്ട് .
ജോണിയേയും ഭാര്യാ മേരി , മകൾ ജാനറ്റ് , സഹോദരി ഫിലോമിന എന്നിവരെയാണ് സഹോദര പുത്രൻ ജോബിഷ് തർക്കത്തെ തുടർന്ന് വെട്ടി പരിക്കേല്പിച്ചത് . നേരത്തെ തന്നെ തർക്കമുള്ള ജോണിയുടെ സഹോദരിയുടെ പറമ്പിൽ നിന്നും ജോണി തേങ്ങ വലിച്ചതിനെ ചൊല്ലിയാണ് വാക്കുതർക്കം ഉണ്ടയാത്. അവിവാഹിതയായ ജോണിയുടെ സഹോദരി ഫിലോമിന ജോബീഷിന്റെ കൂടെയാണ് താമസിച്ച് വരുന്നത് .
ഇന്നലെ ഉച്ചക്ക് ശേഷമായിരുന്നു സംഭവം വലിച്ചിട്ട തേങ്ങാ ജോണി ഒരുതവണ കൊണ്ടുപോയി ബാക്കിയുള്ള തേങ്ങ എടുക്കാനായി രണ്ടാം തവണ വന്നപ്പോഴായാണ് ജോബീഷ് എത്തി വാക്കുതർക്കം ഉണ്ടാവുന്നതും ആക്രമിക്കുന്നതും ജോണിയെ ആക്രമിക്കുന്നത് തടയാൻ വന്നപ്പോഴാണ് മറ്റുള്ളവർക്ക് വെട്ടേറ്റത് .
അക്രമത്തിൽ തലക്കയുൾപ്പടെ ഗുരുതര പരിക്കേറ്റ ജോണിയും കുടുംബവത്തെയും മുക്കം കെ എം സി ടി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും,പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി . അക്രമത്തിനിടെ പരിക്കേറ്റ പ്രതി ജോബീഷ് കെ എം സി ടി ആശുപത്രിയിൽ ചികിത്സയിലാണ് . സംഭവത്തിൽ തിരുവമ്പാടി പോലീസ് അന്വഷണം നടത്തിവരികയാണ്.