ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം

കോടഞ്ചേരി: ഏഷ്യയിലെ ഏറ്റവുംവലിയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയിൽ തുടക്കമാകും. കേരള ടൂറിസം വകുപ്പ്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ത്രിതല പഞ്ചായത്തുകൾ എന്നിവ ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇരുവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി ഞായറാഴ്ചവരെയാണ് മത്സരം.

വെള്ളിയാഴ്ച രാവിലെ ഒൻപതിന് കോടഞ്ചേരി പുലിക്കയത്ത് ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു . ഒളിമ്പിക്സ് മത്സരയിനങ്ങളായ പുരുഷ-വനിതാവിഭാഗം സ്ലാലോം, എക്സ്ട്രീം സ്ലാലോം എന്നിവ പുലിക്കയത്ത് ചാലിപ്പുഴയിലും എക്സ്‌ട്രീം സ്ലാലോം ഫൈനൽ, ഡൗൺ റിവർ, ബോട്ടർ ക്രോസ് എന്നിവ പുല്ലൂരാംപാറയിൽ ഇരുവഴിഞ്ഞിപ്പുഴയിലുമാണ്. സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ജൂലായ്‌ 27-ന് വൈകീട്ട്‌ അഞ്ചിന് പൊതുമരാമത്ത് ടൂറിസംവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.

error: Content is protected !!