മലയോരമേഖലയിലെ പഴയ കാല കർഷകർ കടുത്ത വേനലിൽ മഴലഭിക്കാനായി മുക്കം തൃകുടമണ്ണ ശിവക്ഷേത്രത്തിൽ നടത്തിവരുന്ന വഴിപാടായ കഞ്ഞി പാർച്ചക്ക് തുടക്കമായി. മാർച്ച് 31 ആരംഭിക്കുന്ന കഞ്ഞി പർച്ച ഏപ്രീൽ 13 ചെറിയ വിഷുവിന് സമാപിക്കും

മുക്കം : കാർഷിക വൃത്തിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന മലയോരമേഖലയിലെ പഴയ കാല കർഷകർ കടുത്ത വേനലിൽ മഴലഭിക്കാനായി മുക്കം തൃകുടമണ്ണ ശിവക്ഷേത്രത്തിൽ പാവപെട്ട ആളുകൾക്കായി ന ടത്തി വരുന്ന വഴിപാടായ കഞ്ഞി പാർച്ചക്ക് തുടക്കമായി.പഴയ കാലം മുതൽ ആരംഭിച്ച കഞ്ഞിപ്പാർച്ച മുടങ്ങാതെ ക്ഷേത്ര കമ്മറ്റി ഇപ്പഴും നടത്തിവരികയാണ് .


ഇപ്പോൾ സ്പോൺസർ ഷിപ്പിലൂടെയാണ് കഞ്ഞി പാർച്ചക്കുള്ള പണം കണ്ടെത്തുന്നത് വിവാഹിതരായി ഏറെകാലം കുട്ടികൾ ഇല്ലാത്തവർ സന്താന ലബ്ദ്ധികായി ഉൾപ്പടെ ഈ വഴിപാട് നടത്തിവരുന്നുണ്ട് .

നിരവധി ഭക്തജനങ്ങൾ, മുക്കം അങ്ങാടിയിലെ വ്യാപാരികൾ, ചുമട്ട് തൊഴിലാളികൾ ഉൾപ്പടെ ജാതിമത ഭേദമന്യേ ആയിരത്തിലേറെ ആളുകൾ ഓരോ ദവസവും കഞ്ഞികുടിക്കാനായി ക്ഷേത്രത്തിൽ എത്തുന്നുണ്ട് .കഞ്ഞിയും പുഴുക്കും ,ക്ഷേത്രത്തിലെ പ്രസാദമായ പായസവും മലരും ഷർക്കരയുമാണ് കഞ്ഞി പാർച്ചയിൽ നൽകിവരുന്ന വിഭവങ്ങൾ. കഞ്ഞി കുടിക്കാനായി എത്തുന്നവർക്ക് കഞ്ഞി വീടുകളിലേക്ക് കൊണ്ടുപോവാനും കൊടുക്കുന്നുണ്ട്

മാർച്ച് 31 ആരംഭിച്ച കഞ്ഞി പർച്ച ഏപ്രീൽ 13 ചെറിയ വിഷുവിന് സമാപിക്കും

error: Content is protected !!