ആവശ്യത്തിന് ഫാർമസിസ്റ്റുകളില്ല; മുക്കം ആരോഗ്യ കേന്ദ്രത്തിൽ ദുരിതം സഹിച്ച് രോഗികൾ

മുക്കം: മലയോര മേഖലയിലെ നൂറ് കണക്കിന് രോഗികളുടെ ഏക ആശ്രയമായ മുക്കം കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ആവശ്യത്തിന് ഫാർമസിസ്റ്റുകളില്ലാത്തത് ദുരിതമാവുന്നു. ആശുപത്രിയിലെ
ഫാർമസിയിലുണ്ടായിരുന്ന 2 ഫാർമസിസ്റ്റുകളിൽ ഒരാൾ രണ്ടാഴ്ച്ച മുൻപ് മെഡിക്കൽ ലീവിൽ പോയതോടെ ഒരാൾ മാത്രമാണ് ഇപ്പോൾ മരുന്നെടുത്ത് നൽകാനുള്ളത് ഇതോടെ നിത്യേന 600 ഏറെ രോഗികൾ എത്തുന്ന മുക്കം കമ്യുണിറ്റി ഹെൽത്ത് സെന്ററിൽ മരുന്നിന് കാത്തുനിൽകേണ്ടി വരുന്നത് മണിക്കൂറുകളാണ്.ഇതോടെ ആദിവാസികൾ ഉൾപ്പെടെയുള്ളവരും പ്രായം ചെന്നവരും കൈക്കുഞ്ഞുങ്ങളുമായെത്തുന്നവരും വലിയ പ്രയാസത്തിലാണ്
ഏറേന്നേരം ഒ.പി ടിക്കറ്റിന് വരിനിന്ന് ഡോക്റ്ററെ കാണിച്ച് വന്നതിന് ശേഷം വീണ്ടും മരുന്നിന് മണിക്കൂറുകൾ നിൽകേണ്ട അവസ്ഥയാണന്ന് രോഗികൾ പറയുന്നു. ഒരാൾ ലീവ് എടുത്തതോടെ ഓമശ്ശേരിയിലെ ഫാർമസിസ്റ്റ്റ്റിന് ആഴ്ചയിൽ രണ്ടുദിവസം മുക്കത്ത് ചുമതല ന്നൽകിയിട്ടുണ്ട്‌.

എന്നാൽ ഇവർക്ക് ഫാർമസിയിലെ സ്റ്റോക്ക് എൻട്രി ഉൾപ്പടെ ഉള്ള ജോലി ചെയേണ്ടിവരുന്നതുകൊണ്ട് മരുന്നെടുത്ത് നൽകാൻ കുറഞ്ഞ സമയം മാത്രമേ കഴിയാറുള്ളു. എന്നാൽ രോഗികളുടെ പ്രയാസം മനസിലാക്കി സർക്കാറോ മുക്കം നഗരസഭ അധികൃതരോ കൂടുതൽ താൽകാലിക ഫാർമസിസ്റ്റുകളെ
നിയമിച്ച് രോഗികൾക്ക് പെട്ടെന്ന് മരുന്ന് നൽകാൻ ഉള്ള സാഹചര്യം ഒരുക്കണമെന്നാണ് നാട്ടുകാരു‌ടെയും രോഗികളുടെയും ആവശ്യം.

error: Content is protected !!