
newsdesk
മുക്കം : മദ്യത്തിനെതിരെ പല രീതിയിലുള്ള പ്രതിഷേധങ്ങൾ നാളിന്നുവരെ നമ്മൾ കേട്ടിട്ടും കണ്ടിട്ടുമുണ്ട് ,എന്നാൽ കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്ന ഒരു വേറിട്ട പ്രതിഷേധ മുറയുമായാണ് കാരശ്ശേരിയിലെ തോട്ടക്കാട് ഗ്രാമത്തിലെ ഒരു പറ്റം സ്ത്രീകൾ മദ്യവില്പനക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് .
അനധികൃതമദ്യവിൽപനയിൽ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള പ്രതീകാത്മക പരസ്യമായ മദ്യവില്പനയും കുടിയുംനടത്തികൊണ്ടാണ് ഒരു പറ്റം സ്ത്രീകൾ സമര രംഗത്തെത്തിയത് . പ്രതിഷേധ മദ്യവില്പനയുട ഉത്ഘാടനം മുതിർന്ന അംഗമായ ലീലാമ്മയാണ് നിർവഹിച്ചത്.
കാരശ്ശേരി പഞ്ചായത്തിലെ ആറാം വാർഡ് തോട്ടക്കാടിൽ ആണ് ഈ വേറിട്ട സംഭവം .ഭൂരിഭാഗവും കൂലിവേലക്കാരായ ഈ പ്രദേശത്തു, അനധികൃതമായി മദ്യവില്പന നടത്തുന്നവർ നിരവധിയാണ് . ഈ പ്രദേശത്തെ മദ്യവില്പന കാരണം പുറത്തുനിന്നു ആളുകൾ എത്തുന്നത് സ്ത്രീകൾക്കും ,വിദ്യാർത്ഥികൾക്കും ഉൾപ്പടെ നടന്നു പോകാൻ പോലും പറ്റാത്ത ദുരിതാവസ്ഥയാണ് സമ്മാനിക്കുന്നത് .
ഒരുപാട് തവണ എക്സൈസിലും പോലീസിലും തെളിവ് സഹിതം നേരിട്ടും ഫോൺ മുഖേനയും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിൽ ആണ് ഇത്തരത്തിൽ ഒരു സമര പരിപാടിയുമായി നേരിട്ട് മുൻപോട്ട് വന്നതെന്ന് സമരത്തിനു നേതൃത്വം നൽകുന്ന ആശാ വർക്കർ ശാലി പറഞ്ഞു.
ഒരുപാട് തവണ എക്സൈസിലും പോലീസിലും തെളിവ് സഹിതം നേരിട്ടും ഫോൺ മുഖേനയും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിൽ ആണ് ഇത്തരത്തിൽ ഒരു സമര പരിപാടിയുമായി നേരിട്ട് മുൻപോട്ട് വന്നതെന്ന് സമരത്തിനു നേതൃത്വം നൽകുന്ന ആശാ വർക്കർ ശാലി പറഞ്ഞു
ഇതൊരു സൂചന സമരമാണെന്നും ഇനിയും അധികൃതർ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കുടുംബശ്രീ ADS സെക്രട്ടറി ജയപ്രഭാ പറഞ്ഞു . ADS സെക്രട്ടറിക്കൊപ്പം , ആശാ വർക്കർ ശാലി ,ലീലാമ്മ ,അമ്പിളി, സജ്ന, നിർമലഎന്നിവരാണ് പ്രതിഷേധത്തിനു നേതൃനിരയിൽ അണിനിരന്നത് .