പന്തു തട്ടി ലോക റെക്കോര്‍ഡിലേക്ക് ഏഴാം ക്ലാസുകാരി

Report: Web Desk

ലോക റെക്കോര്‍ഡിലേക്ക് പന്തുതട്ടി കയറിയിരിക്കുകയാണ് അഖിലയെന്ന ഈ കണ്ണൂർ കാരി . നിലം തൊടീക്കാതെ തുടര്‍ച്ചയായി കാലുകള്‍ കൊണ്ട് പന്തുതട്ടിയാണ് നേട്ടം കരസ്ഥമാക്കിയത്. ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ജഗ്ലിംഗ് നടത്തിയതിന്റെ ലോക റെക്കോര്‍ഡ് ഇനി അഖിലയ്ക്ക് സ്വന്തം. ഒരു മിനിറ്റില്‍ 171 തവണയാണ് ഈ കൊച്ചു താരം തുടര്‍ച്ചയായി പന്തു തട്ടിയത്. ബ്രസീലിന്റെ ജഗ്ലിംഗ് താരം ജോഷ്വ ഡ്യൂറേറ്റിന്റെ പേരിലായിരുന്ന യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ റെക്കോര്‍ഡാണ് അഖില തകര്‍ത്തത്.

കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ കൊച്ചു മിടുക്കി.തുടര്‍ച്ചയായി അഞ്ഞൂറോളം തവണ ജഗ്ലിംങ് നടത്തിയിട്ടുണ്ട് അഖില. ലോക്ക്ഡൗണ്‍ കാലത്ത് ജഗ്ലിങ് അറ്റ് ഹോം ഓണ്‍ലൈന്‍ മത്സരത്തിലും ഒന്നാമതെത്തിയിരുന്നു. കാല്‍പന്തിനോടുള്ള അഖിലയുടെ താത്പര്യം ചെറുപ്പത്തില്‍ തുടങ്ങിയതാണ്.കണ്ണൂര്‍ ചെറുകുന്ന് പഴങ്ങോടെ മത്സ്യത്തൊഴിലാളിയായ സി. ബൈജുവിന്റെയും ലീമയുടേയും മകളാണ് അഖില.

error: Content is protected !!