കൂമ്പാറ ഫാത്തിമാബി സ്കൂളിൽ ” മക്കളെ അറിയാൻ ” രക്ഷാ കർത്തൃ പരിപാടി സംഘടിപ്പിച്ചു

മുക്കം : കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ എച്ച് എസ് എസ്, എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ “മക്കളെ അറിയാൻ” രക്ഷിതാക്കൾക്കുള്ള പരിപാടി സംഘടിപ്പിച്ചു. ഈ കാലഘട്ടത്തിൽ കുട്ടികളിൽ കണ്ട് വരുന്ന സ്വഭാവ വ്യതിയാനങ്ങളെ കുറിച്ച് പരിപാടിയുടെ ഭാഗമായി ചർച്ച ചെയ്തു. വളർന്നു വരുന്ന പ്രായത്തിൽ ആർജ്ജി ച്ചെടുക്കേണ്ട കഴിവുകളെ കുറിച്ചും പരാമർശിച്ചു.

പ്രസ്തുത പരിപാടി PTA പ്രസിഡന്റ്‌ ബെന്നി കൂമ്പാറ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ നാസിർ ചെറുവാടി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ യഹ്‌യ എം പി സ്വാഗതം ആശംസിച്ചു..ഓറിയന്റേഷൻ ക്ലാസ്സിന് പ്രഗ്ത്ഭ പരിശീലകൻ കുഞ്ഞോയിൻ പൂത്തൂർ നേതൃത്വം നൽകി. വോളന്റീർമാരായ അഞ്ജന, അബിയ, ഷഹബാസ് എന്നിവർ സംസാരിച്ചു.

error: Content is protected !!