
newsdesk
കോഴിക്കോട്: അങ്ങനെ പേടിച്ചത് സംഭവിച്ചിരിക്കുന്നു….ഇന്നോ നാളെയോ എന്നു കണക്കു കൂട്ടി ആശങ്കപ്പെട്ടിരിക്കുകയായിരുന്നു സാധാരണക്കാര്‍. ദുഃഖ വെള്ളി ദിവസം ഇടിത്തീ പോലെ സ്വര്‍ണ വില പവന് അര ലക്ഷം കടന്നിരിക്കുകയാണ്. വ്യാഴാഴ്ച 49,360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഒന്നു നേരം ഇരുണ്ടു വെളുത്തപ്പോഴേക്കും കൂടിയത് 1040 രൂപയാണ്. വിവാഹാഘോഷങ്ങള്‍ക്കും മറ്റുമായി സ്വര്‍ണം വാങ്ങാനായി കാത്തിരിക്കുന്നവരുടെ ചങ്കിടിപ്പ് കൂട്ടുകയാണ് ഇന്നത്തെ സ്വര്‍ണ വില. ഒരു പവന്‍ വാങ്ങണമെങ്കില്‍ 50,400 രൂപ എണ്ണിക്കൊടുക്കണം. പണിക്കൂലിയും ജിഎസ്ടിയും കൂടിയാകുമ്പോള്‍ അതിലും കൂടും. ഒരു ഗ്രാമിന് 6300 രൂപയാണ് വില. ചരിത്രത്തിലെ റെക്കോഡ് സ്വര്‍ണ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 10 വര്‍ഷത്തെ വില നോക്കിയാല്‍ ഒരു പവന് 30000ത്തോളം രൂപയാണ് വര്‍ധനവാണ് ഉണ്ടായത്.
പലിശ നിരക്ക് മാറ്റമില്ലാതെ തൽസ്ഥിതി തുടരുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണം. നിക്ഷേപകർ വലിയതോതിൽ സ്വർണത്തിൽ താൽപര്യം കാട്ടുന്നതും വിലവർധന കാരണമായിട്ടുണ്ട്.സുരക്ഷിത നിക്ഷേപമായി കണ്ട്, നിക്ഷേപകര്‍ ഡോളറില്‍ നിന്നും ബോണ്ടില്‍ നിന്നും നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണത്തിലേക്ക് ഒഴുക്കുന്നതാണ് വില വര്‍ധനക്ക് പിന്നില്‍.