പരോളിലിറങ്ങിയ പീഡനക്കേസ് പ്രതിയെ വെട്ടിക്കൊന്നു

Report: Web Desk

തൃശൂർ : പരോളിൽ ഇറങ്ങിയ പീഡനക്കേസ് പ്രതിയെ വെട്ടിക്കൊന്നു. എളനാട് സ്വദേശി സതീഷ് (കുട്ടൻ 38 ) ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പഴയന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയോടെ ആയിരിക്കാം കൊലപാതകം എന്നാണ് പൊലീസ് നിഗമനം.

ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്ന ഇയാള്‍ ജയിലിലായിരുന്നു.പഴയന്നൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളാണ് സതീഷ്. രണ്ടുമാസത്തെ പരോളില്‍ നാട്ടിലെത്തിയതായിരുന്നു.

error: Content is protected !!