സ്വര്‍ണക്കടത്ത് കേസ്; ഫൈസൽ ഫരീദ് അറസ്റ്റിൽ

Report: Web Desk

സ്വര്‍ണക്കടത്ത് കേസ് ഫൈസൽ ഫരീദ് അറസ്റ്റിലെന്ന് എൻ ഐ എ . ഫൈസൽ ഫരീദിനെയും റബ്ബിൻസിനെയും യുഎഇ ഭരണകൂടം ദുബായിൽ അറസ്റ്റ് ചെയ്തെന്നാണ് എൻഐഎ സത്യവാങ്മൂലം നൽകിയത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇരുവരേയും കസ്റ്റഡിയിലെടുത്തെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആറു പ്രതികൾക്കെതിരെ ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടീസ് നൽകിയിട്ടുണ്ട്. ഫൈസൽ ഫരീദ്, റബ്ബിൻസ് ഹമീദ്, സിദ്ദിഖ് അക്ബർ , അഹമദ് കുട്ടി, രതീഷ്, മുഹമ്മദ്‌ ഷമീർ എന്നിവര്‍ക്കാണ് ബ്ലു കോര്‍ണര്‍ നോട്ടീസ്.

സ്വര്‍ണക്കടത്ത് കേസിന്‍റെ മുഖ്യ അസൂത്രകർ മുഹമ്മദ് ഷാഫിയും റമീസും ആണെന്നാണ് എൻഐഎ പറയുന്നത്. ഗൂഢാലോചന നടന്നത് ദുബൈയിൽ വച്ചാണ് . ഫൈസൽ ഫരീദ് കേസിലെ മൂന്നാം പ്രതിയും റാബിൻസ് ഹമീദ് പത്താം പ്രതിയും ആണ്

error: Content is protected !!