വെറും 100 രൂപ കൊണ്ട് കാന്‍സര്‍ തിരിച്ചുവരുന്നത് തടയാം

മുംബൈ: കാന്‍സര്‍ അതിജീവിച്ചവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ അത് 30 ശതമാനത്തോളം പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. കാന്‍സര്‍ ചികിത്സാ ആശുപത്രിയായ മുംബൈ ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെറും 100 രൂപ മാത്രമാണ് ഗുളികയ്ക്ക് ചെലവ് വരുന്നത്.

ഈ ഗുളിക ഉപയോഗിക്കുന്നതിലൂടെ റേഡിയേഷന്‍, കീമോതെറാപ്പി എന്നിവയുടെ പാര്‍ശ്വഫലങ്ങള്‍ പകുതിയായി കുറയ്ക്കാനാകും. 10 വര്‍ഷമെടുത്താണ് ഗുളിക വികസിപ്പിച്ചതെന്ന് ഗവേഷക സംഘത്തിലെ അംഗവും ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ മുതിര്‍ന്ന സര്‍ജനുമായ ഡോ. രാജേന്ദ്ര ബാഡ്വെ പറഞ്ഞു. ഏറ്റവും ചെലവ് കുറഞ്ഞ കാന്‍സര്‍ ചികിത്സയാണിത്. വായ്, ശ്വാസകോശം, പാന്‍ക്രിയാസിസ് എന്നിവയെ ബാധിക്കുന്ന കാന്‍സറിന് ഈ ഗുളിക കൂടുതല്‍ ഫലപ്രദമാണ്. അനുമതി ലഭിക്കുന്നതോടെ ജൂണ്‍-ജൂലൈ മുതല്‍ മരുന്ന് വിപണിയിലെത്തും.

error: Content is protected !!