വടകര കടകളിൽ മോഷണം ; പണവും അരിയും കവർന്നു

വടകര∙ ചോറോടുള്ള കടകളിൽ മോഷണം. സുജേഷിന്റെ ഉടമസ്ഥതയിലുള്ള ടിപിആർ സ്റ്റോറിൽ നിന്ന് 16,000 രൂപയും ഒരു ചാക്ക് അരിയും മോഷ്ടിച്ചു. സമീപത്തെ റിയാസിന്റെ അൽ അമീൻ ചിക്കൻ സ്റ്റാളിൽ നിന്ന് 1000 രൂപയും, മണ്ണിൽ രാജീവന്റെ പലചരക്ക് കടയിൽ നിന്നും സജീവന്റെ കെഎൻ ട്രേഡേഴ്സിൽ നിന്നും 15,000 രൂപ വീതവും മോഷ്ടിച്ചു.

പുലർച്ചെ 3.45 നായിരുന്നു മോഷണം. രണ്ടുപേർ കട കുത്തിത്തുറക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

error: Content is protected !!