
Report: C Fasal Babu
മുക്കം: കോഴിക്കോട് വയനാട് മലപ്പുറം ജില്ലകളുടെ സമഗ്ര വികസനത്തിനുതകുന്ന ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും മുഖ്യമന്ത്രി പിണറായിവിജയൻ ഓൺലൈനായായി ഉദ്ഘാടനം ചെയ്തു. മന്ത്രി ജി. സുധാകരൻ അധ്യക്ഷനായി. മന്ത്രി ടി.എം. തോമസ് ഐസക്, മന്ത്രി ടി.പി.രാമകൃഷ്ണൻ,മന്ത്രി എ.കെ.ശശീന്ദ്രൻ
ജോർജ് എം തോമസ് എം എൽ എ, പി.ടി.എ റഹീം എം എൽ എ, മാർ റമീജിയോസ് ഇഞ്ചനാനിയൽ തുടങ്ങിയവർ പങ്കെടുത്തു. കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രാദേശികമായി രാവിലെ പത്തിന് പൊതുപരിപാടിയും നടന്നു.
മേപ്പാടി പഞ്ചായത്ത് ബസ്സ്റ്റാൻഡിലും തിരുവമ്പാടി ബസ്സ്റ്റാൻഡിലും ക്രമീകരിച്ച വലിയ സ്ക്രീനിലും ചടങ്ങുകൾ പ്രദർശിപ്പിച്ചു.
പദ്ധതിയുടെ വിശദപഠനവും നിർമാണവും കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് നടത്തുന്നത്. സർവേ നടപടികൾ കഴിഞ്ഞമാസം 22-ന് തുടങ്ങിയിരുന്നു. മൂന്നുമാസത്തിനകം പഠനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുശേഷം ഡി.പി.ആർ. തയ്യാറാക്കി കേന്ദ്രാനുമതിക്കായി സമർപ്പിക്കും.
സർവേ പൂർത്തീകരിക്കുന്നതിന് മൂന്നുമാസമെടുക്കും.
തുരങ്കപാതയുടെ നിർമാണം മാർച്ചിൽ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
മൂന്നുവർഷംകൊണ്ട് തുരങ്കം പൂർത്തിയാക്കാനാകും
വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത പാത യാഥാർത്ഥ്യമാവുന്നതോടെ
കൊച്ചി – ബെംഗളൂരു യാത്ര ദൂരംകുറയും
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനും സാധിക്കും. പാത
യാഥാർഥ്യമായാൽ സംസ്ഥാനത്തെ ഏറ്റവുംനീളമേറിയ മൂന്നാമത്തെതുരങ്കപാതയാകുമിത്.
850 കോടിയോളം രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി 658 കോടിരൂപ വകയിരുത്തി ആനക്കാംപൊയിൽ മറിപ്പുഴ സ്വർഗംകുന്നിൽ നിന്ന്
മേപ്പാടി കള്ളാടിയിലേക്കാണ് തുരങ്കം പണിയുന്നത്.
ആകെ 7.82 കിലോമീറ്റർ നീളമുള്ള പാതയിൽ. സ്വർഗംകുന്നിൽനിന്ന് കള്ളാടിവരെയുള്ള തുരങ്കത്തിന് 6.8 കിലോമീറ്റർ നീളമുണ്ടാകും.