പ്രമുഖ സിനിമാ തിയേറ്റർ ഉടമ കെ ഒ ജോസഫ് കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ വഴുതി വീണു മരിച്ചു; കോഴിക്കോട്ടെ കോറോണേഷൻ, മുക്കം അഭിലാഷ്, അന്നാസ് തുടങ്ങിയ സിനിമ തിയേറ്ററുകളുടെ ഉടമയാണ് കെ.ഒ ജോസഫ്.

മലപ്പുറം: പ്രമുഖ സിനിമാ തിയേറ്റർ ഉടമ കെ ഒ ജോസഫ് കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ വഴുതി വീണു മരിച്ചു. ചങ്ങരംകുളത്ത് ഉള്ള സുഹൃത്തിന്റെ കെട്ടിട സന്ദർശനത്തിനിടെയാണ് അപകടമുണ്ടായത്. കോഴിക്കോട്ടെ കോറോണേഷൻ, മുക്കം അഭിലാഷ്, അന്നാസ് തുടങ്ങിയ സിനിമ തിയേറ്ററുകളുടെ ഉടമയാണ് കെ.ഒ ജോസഫ്. ഇന്നലെ രാത്രിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!