താമരശ്ശേരി അമ്പലമുക്ക് ലഹരിമാഫിയ അക്രമം. രണ്ടുപേർ കൂടി പിടിയിലായി

newsdesk

താമരശ്ശേരി:അമ്പലമുക്ക് കൂരിമുണ്ടയിൽ ലഹരിമാഫിയ യുവാവിന്റെ വീട്ടിൽ കയറി അക്രമിച്ച സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി. കുടുക്കിലുമ്മാരം കളത്തിൽ വീട്ടിൽ ഫസൽ എന്ന കണ്ണൻ ഫസൽ (29), താമരശ്ശേരി ആലപ്പടിമ്മൽ രാഹുൽ (25), എന്നിവരെയാണ് വയനാട് പുൽപ്പള്ളി ദാസനഗ്ഗരെ എന്ന സ്ഥലത്തുള്ള വനപ്രദേശത്തു നിന്നും അന്വേഷണ സംഘം പിടികൂടിയത്.

സെപ്തംബർ നാലിന് സംഭവദിവസം ലഹരി മാഫിയ സംഘതലവനായ അയ്യൂബിനോടൊപ്പം പൊലീസിനെ ആക്രമിക്കുകയും സംഭവ സ്ഥലത്തെത്തിയ ഇർഷാദിനെ വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരും ഉണ്ടായിരുന്നതായും ഇവർ ലഹരി കേന്ദ്രത്തിലെ സ്ഥിരം സന്ദർശകരായിരുന്നു എന്നും പൊലീസ് പറഞ്ഞു

error: Content is protected !!