കൊടിയത്തൂർ – ഊർങ്ങാട്ടിരി പാലം നിർമ്മാണം: എസ്റ്റിമേറ്റ് നൽകിയതായി ലിൻേറാ ജോസഫ് എം.എൽ.എ

NEWSDESK

മുക്കം: കൊടിയത്തൂർ പഞ്ചായത്തിനെയും ഊർങ്ങാട്ടിരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പനംപിലാവ് പാലം നബാർഡ് ധനസഹായത്തോടെ നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് സമർപ്പിച്ചതായി ലിൻേറാ ജോസഫ് എം.എൽ.എ പറഞ്ഞു.

പൂർണമായും മലപ്പുറം ജില്ലയിൽ ഉൾപ്പെട്ട ചെറുപുഴയ്ക്ക് കുറുകെയാണ് നിർദിഷ്ടപാലം നിർമ്മിക്കുക. 2018-19 ലെ സംസ്ഥാന ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിലെ പ്രൊപ്പോസലിൽ ഉൾപ്പെടുത്തി പാലത്തിന് ടോക്കൺ പ്രൊവിഷൻ അനുവദിച്ചിരുന്നു. അപകടാവസ്ഥയിലായ പാലം മാറ്റി നിർമ്മിക്കുന്നതിന് മലപ്പുറം ജില്ലയിലെ ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ ഇല്ലാതിരുന്നതിനാലാണ് കോഴിക്കോട് ഡിവിഷന്റെ കീഴിൽ നടപടികൾ സ്വീകരിക്കേണ്ടി വന്നത്. നബാർഡ് ഫണ്ട് ലഭ്യമാക്കുന്ന മുറയ്ക്ക് ടെൻഡർ ചെയ്ത് പാലം നിർമ്മാണം ആരംഭിക്കും.

error: Content is protected !!