പോക്സോ കേസിൽ 63കാരൻ അറസ്റ്റിൽ

NEWSDESK

കക്കോടി : പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 63 കാരൻ പൊലീസ് പിടിയിൽ. മക്കട കോട്ടൂപ്പാടം ഇല്ലത്ത്താഴത്ത്അഷ്റഫിനെയാണ് കഴിഞ്ഞ ദിവസം എലത്തൂർ പൊലീസ് പിടികൂടിയത്. സമീപത്തുള്ള ഐസ് പ്ലാന്റിലെ കംപ്രസർ മെക്കാനിക്കാണ് ഇയാൾ. കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രക്ത സമ്മർദത്തിൽ വ്യതിയാനം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു.

error: Content is protected !!