പരിഭവമരുതേ …കണ്ണാ ; നാടിനെ അമ്പാടിയാക്കി മാനിപുരം പോർങ്ങോട്ടൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശോഭായാത്ര വിപുലമായി ആഘോഷിച്ചു .

newsdesk

ധർമ്മ സംസ്ഥാപനത്തിനായി ഭൂമിയിൽ അവതരിച്ച ശ്രീകൃഷ്ണന്റെ ജന്മദിന സ്മരണയിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി നാടെങ്ങും വിപുലമായി ആഘോഷിച്ചു.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച്’ശിവജി ബാലഗോകുലം’ മാനിപുരത്തെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം ‘ശോഭായാത്ര’ സംഘടിപ്പിച്ചു. ഉണ്ണിക്കണ്ണന്റെയും ഗോപികമാരുടെയും വേഷം ധരിച്ച ബാലികാ ബാലന്മാരുടെയും, ശ്രീകൃഷ്ണന്റെ ജീവിതത്തിലെ വിവിധ മുഹൂർത്തങ്ങൾ ചിത്രീകരിച്ച നിശ്ചലദൃശ്യങ്ങളുടെയും നൃത്തത്തിന്റെയും അകമ്പടിയോടെ നടന്ന ശോഭായാത്ര മനോഹരമായി . നിരവധി ഭക്തജനങ്ങളാണ് ശോഭായാത്രയിൽ പങ്കാളികളായത്.

പോർങ്ങോട്ടൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര , മാനിപുരം മഹാശോഭയാത്രയിൽ സംഗമിച്ച് ശ്രീ നരസിംഹമൂർത്തി സന്താനഗോപാല ക്ഷേത്രത്തിൽ സമാപിച്ചു

error: Content is protected !!