മഴയത്ത് റോഡ് ടാറിംഗ് നാട്ടുകാർ തടഞ്ഞു

newsdesk

പെരുവയൽ: മാങ്കാവ് കണ്ണി പറമ്പ് റോഡിലെ കായലം പളളിത്താഴത്ത് റോഡ് പാച്ച് വർക്ക് നാട്ടുകാർ തടഞ്ഞു .
റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് ഇന്നലെ ഉച്ചക്കാണ് കോരിച്ചൊരിയുന്ന മഴയത്ത് ടാറിംഗ് നടത്തിയത് ..

വെള്ളം കെട്ടി നിൽക്കുന്ന കുഴിയിൽ ടാറിംഗ് നടത്തുന്നത് കണ്ട് നാട്ടുകാർ ചോദ്യം ചെയ്യുകയും പണി നിർത്തി വെപ്പിക്കുകയുമായിരുന്നു.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിൽ തീർത്തും അശാസ്ത്രീയ മായി നടത്തുന്ന ഇത്തരം പ്രവർത്തിക്കെതിരെ നാട്ടുകാരിൽ അമർഷമുയരുന്നുണ്ട്.
ജനങ്ങളുടെ പ്രതിഷേധം കാരണം തൽക്കാലം പണി നിർത്തി വെച്ചിരിക്കുകയാണ് .

error: Content is protected !!