പ്രതിദിന വരുമാനത്തിൽ റെക്കോർഡ് കളക്ഷനിട്ടു കെഎസ്ആർടിസി

NEWSDESK

തിരുവന്തനപുരം: പ്രതിദിന വരുമാനത്തിൽ കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ സെപ്തംബർ 4 ന് ലഭിച്ച പ്രതിദിന വരുമാനം. 8.79 കോടി രൂപ കലക്ഷൻ നേടിയത്. ജനുവരി 16 ലെ ശബരിമല സീസണിൽ ലഭിച്ച റെക്കോർഡാണ് മറിക്കടന്നത്.

ഈ ഓണക്കാലത്ത് ആ​ഗസറ്റ് 26 മുതൽ ഒക്ടോബർ 4 വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആർടിക്ക് ലഭിച്ചത്.അതിൽ 5 ദിവസം വരുമാനം 7 കോടി രൂപ കടന്നു. കൂടുതൽ ബസുകൾ നിരത്തിൽ ഇറക്കി 9 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് ലക്ഷ്യമിട്ടിട്ടുള്ളത് എന്നാൽ കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും സിഎംഡി അറിയിച്ചു.

error: Content is protected !!