
NEWSDESK
മധുര: ട്രെയിനിന് തീപിടിച്ച് എട്ട് മരണം. മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ലക്നൗ – രാമേശ്വരം ട്രെയിനിലെ സ്ലീപ്പർ കോച്ചിലാണ് അപകടമുണ്ടായത് . 20 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ അഞ്ചുമണിക്കായിരുന്നു സംഭവം.
ഉത്തർപ്രദേശ് സ്വദേശികളാണ് മരിച്ചതെന്നാണ് സൂചന. ലക്‌നൗവിൽ നിന്ന് കഴിഞ്ഞ 17 ന് വിനോദ സഞ്ചാരിക്കളുമായി വന്ന ട്രെയിനിലാണ് തീ പിടിത്തമുണ്ടായത്. ഇന്നലെ കന്യാകുമാരിയിലെ പത്മനാഭപുരം കൊട്ടാരം, ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി തിരികെ പോകുന്ന വഴിയ്‌ക്കാണ് അപകടമുണ്ടായത്.ട്രെയിനിൽ പാചകത്തിനിടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീ പൂർണമായും അണച്ചു.ജില്ലാ കളക്ടർ സംഗീതയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് കളക്ടർ പറഞ്ഞു.