തോട്ടുമുക്കത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്

NEWSDESK

തോട്ടുമുക്കം: മൈസൂർപറ്റ സ്വദേശി  ഐക്കരശ്ശേരിയിൽ മാത്യുവിന് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. തേക്കും കുറ്റിയിൽ നിന്ന് മൈസൂർപറ്റക്ക്  വരികയായിരുന്ന മാത്യുവിന്റെ ബൈക്കിനു നേരെ തോട്ടക്കാട് അങ്ങാടിയിൽ വച്ച്  പട്ടി കുറുകെ ചാടുകയും നിയന്ത്രണം വിട്ട ബൈക്ക് മറിയുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ബൈക്ക് യാത്രികനെ ഓമശ്ശേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചത് .ഇന്നലെ ഉച്ചയോടെയാണ് സംഭവം .അപകടത്തെ തുടർന്ന് മാത്യുവിന്റെ ഇടതുകാലിന് സാരമായി പരിക്കേറ്റു .പരിശോധനകൾക്ക് ശേഷം സർജറി ആവശ്യമായി വന്നേക്കാമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ .

error: Content is protected !!