
NEWSDESK
കോഴിക്കോട്: കൊലപാതകവും മോഷണവുമടക്കം സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലുൾപ്പെട്ടയാൾ അറസ്റ്റിൽ. വയനാട് സുൽത്താൻ ബത്തേരി കുപ്പാടി പ്ലാമൂട്ടിൽ വീട്ടിൽ സ്പൈഡർ സാബു എന്ന സാബുവിനെയാണ് (52) ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.ഇ. ബൈജുവിന്റെ കീഴിലെ സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും ചേർന്ന് പിടികൂടിയത്.
2001ൽ കോട്ടൂളിയിലെ വീട്ടിൽ മോഷണം നടത്തവേ ഗൃഹനാഥൻ അഡ്വക്കേറ്റ് ശ്രീധരകുറുപ്പിനെ അതി ക്രൂരമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷിച്ച പ്രതിയാണ് സാബു .ഒമ്പതു വര്ഷം ജയിലിൽ കഴിഞ്ഞു 2020ൽ കോവിഡ് സമയത്തു തടവ് പുള്ളിനുവദിച്ച നിലവിൽ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു .