മുക്കം സ്വദേശി 200 ഗ്രാം കഞ്ചാവുമായി പിടിയിൽ

newsdesk

പുൽപള്ളി: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പുൽപള്ളി, പെരിക്കല്ലൂർ, മരക്കടവ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പെരിക്കല്ലൂർ കടവ് ഭാഗത്ത് വെച്ച് 200 ഗ്രാം കഞ്ചാവുമായി കോഴിക്കോട് മുക്കം കുമാരനല്ലൂർ സ്വദേശി ചേപ്പാലി വീട്ടിൽ യൂനസ് സി (45) പിടിയിലായി.

ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത് .

error: Content is protected !!