
newsdesk
വടകര : തെരുവ് നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. അഴിയൂർ ചോമ്പാല ടെലിഫോൺ എക്സ്ചേഞ്ച് ബസ് സ്റ്റോപ്പിന് സമീപം ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു(47) (ചൈത്രം ബാബു ) ആണ് മരിച്ചത്. (സി. ഐ ടി. യു ഹാർബർ സെക്‌ക്ഷൻ സിക്രട്ടറിയാണ് )
കണ്ണൂക്കരയിൽ വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. നാട്ടുകാർ വടകര സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ കരുണൻ ആലീസ് ദമ്പതികളുടെ മകനാണ്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: നിഷ മകൻ : അനുനന്ദ്. സഹോദരങ്ങൾ: രാജീവൻ ,സജിനി, ഗീത, അനിത, ബേബി,സജീവൻ സംസ്ക്കാരം വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ട് വളപ്പിൽ