
രാജസ്ഥാനിലെ അല്‍വാറില്‍ വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി നഗ്നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. സെപ്തംബര്‍ പതിനേഴിന് മരുമകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയെ ആറ് പേര് ചേര്‍ന്ന് തടഞ്ഞു നിര്‍ത്തുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍ ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പ്രതികള്‍ വീട്ടമ്മയുടെ മരുമകനെയും മര്‍ദ്ദിച്ചിരുന്നു. പിന്നീട് വീട്ടില്‍ മടങ്ങിയെത്തിയ വീട്ടമ്മ സംഭവത്തെക്കുറിച്ച് ഭര്‍ത്താവിനോട് പറഞ്ഞു. ഇതിനു ശേഷമാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റ് പ്രതികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മറ്റുപ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നവെന്നാണ് ടിജാരയിലെ ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് കൌശല്‍ സിംഗ് പറയുന്നത്. ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.