പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ വടക്കൻ ബംഗാളിൽ അടിയന്തരമായി ഇറക്കി

WebDesk

മോശം കാലാവസ്ഥയെ തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹെലികോപ്റ്റർ തിരിച്ചിറക്കുകയായിരുന്നു. പഞ്ചായത്ത് യോഗത്തിന് ശേഷം ബാഗ്‌ഡോഗ്രയിൽ നിന്ന് ജൽപായ്ഗുരിയിലേക്ക് പറക്കുകയായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി. കനത്ത മഴയെത്തുടർന്ന് ഹെലികോപ്ടർ സലുഗരയിലെ സൈനിക വ്യോമതാവളത്തിൽ ഇറക്കുകയായിരുന്നു. ഇതോടെ റോഡ് മാർഗം മുഖ്യമന്ത്രി യാത്ര പുനരാരംഭിച്ചു.

error: Content is protected !!