നിഖിൽ തോമസ് വിഷയത്തില്‍ പ്രതികരിച്ച് സിപിഐഎം കായംങ്കുളം ഏരിയ സെക്രട്ടറി കെ.എച്ച് ബാബുജാന്‍

WebDesk

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിഖിൽ തോമസ് എന്ന വിദ്യാര്‍ത്ഥി പിജി അഡ്മിഷന്‍ നേടിയ വിഷയത്തില്‍ പ്രതികരിച്ച് സിപിഐഎം കായംങ്കുളം ഏരിയ സെക്രട്ടറി കെ.എച്ച് ബാബുജാന്‍. നിഖിൽ തോമസ് വിഷയത്തിൽ ഒളിച്ചു വക്കാൻ ഒന്നുമില്ലെന്നും സർവകലാശായിൽ നിന്ന് വിവരങ്ങൾ തേടിയതായും അദ്ദേഹം പറഞ്ഞു.
നിഖില്‍ തെറ്റുചെയ്തെന്ന് വ്യക്തമായിട്ടുണ്ടെന്നും സംഭവത്തില്‍ സർവകലാശായിൽ നിന്ന് വിവരങ്ങൾ തേടിയെന്നും എന്താണുണ്ടായതെന്ന കാര്യങ്ങള്‍ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചശേഷം കൂടുതല്‍ പ്രതികരണം നടത്താമന്നും ബാബുജാന്‍ പറഞ്ഞു.താന്‍ പാർട്ടിക്കമ്മറ്റികളുടെ തിരക്കിലായിരുന്നുെവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

error: Content is protected !!