കേരള പ്രീമിയർ ലീഗിൽ ഇന്ന് കലാശ പോരാട്ടം

WebDesk

വയനാട് കൽപ്പറ്റയിലെ എംകെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് 07:30 ആണ് കിക്ക്‌ഓഫ്. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ന് ഗോകുലം ഇന്ന് കളിക്കളത്തിൽ ഇറങ്ങുന്നത്. പോർച്ചുഗീസ് പരിശീലകൻ പോളോ ജോർജ് സാന്റോസാണ് മലബാറിയൻസിന്റെ മുഖ്യ പരിശീലകൻ. മൊഹമ്മദൻസ് ക്ലബ്ബിനെ ഐ ലീഗ് രണ്ടാം ഡിവിഷനിൽ ജേതാക്കളാക്കിയ നൈജീരിയൻ പരിശീലകൻ സഹീദ് റാമോനാണ് കേരള യുണൈറ്റഡിന്റെ പരിശീലകൻ. കേരള പ്രീമിയർ ലീഗ് ജേതാക്കൾക്ക് അടുത്ത സീസൺ ഐ ലീഗിന്റെ രണ്ടാം ഡിവിഷനിലേക്ക് യോഗ്യത നേടാൻ സാധിക്കും. എന്നാൽ, ഫൈനലിലേക്ക് യോഗ്യത നേടിയ ഗോകുലം കേരള എഫ്‌സിയുടെ സീനിയർ നിര നിലവിൽ ഐ ലീഗിന്റെ ഭാഗമാണ്. അതിനാൽ, ഫൈനലിലേക്ക് യോഗ്യത നേടിയ കേരള യുണൈറ്റഡിന് ഐ ലീഗ് രണ്ടാം ഡിവിഷൻ യോഗ്യത ഉറപ്പിച്ചു.
ഘാന മുന്നേറ്റ താരം സാമുവൽ മെൻസാഹ് കോനെയാണ് ഗോകുലത്തിന്റെ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നത്. പത്ത് ഗോളുകൾക്കാണ് തരാം ഈ സീസണിൽ ഗോകുലത്തിനായി നേടിയത്. സെമി ഫൈനലിൽ ഇരു പാദങ്ങളിലുമായി മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് ഗോകുലം കേരള എഫ്‌സി കോവളം എഫ്‌സിയെ തകർത്തത്. സെമി ഫൈനലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വയനാട് യുണൈറ്റഡ് എഫ്‌സിക്ക് എതിരെ കേരള യുണൈറ്റഡ് വിജയിച്ചത്.
സൂപ്പർ സിക്സ് ഘട്ടത്തിൽ നിന്ന് ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയവരാണ് ഈ സീസൺ കേരള പ്രീമിയർ ലീഗിന്റെ സെമിയിലേക്ക് യോഗ്യത നേടിയത്. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കേരള പോലീസിനെ തഴഞ്ഞതിൽ കേരള ഫുട്ബോൾ അസോസിയേഷൻ എതിരെ ധരാളം വിമർശനങ്ങളുണ്ട്. തുടർന്ന്, അവർക്ക് പകരം കോവളം എഫ്‌സിക്ക് അവസരം കൊടുക്കുകയായിരുന്നു അസോസിയേഷൻ.

error: Content is protected !!