
WebDesk
മൂന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളെക്കൂടി എൻഐഎ കസ്റ്റഡിയിൽ . സലാഹുദ്ദീൻ, നിസാമുദ്ദീൻ, സലിം എന്നിവരെയാണ് എറണാകുളത്തുനിന്ന് എൻഐഎ കസ്റ്റഡിയിലെടുത്തത്. എൻഐഎ നടത്തിയ റെയ്ഡിൻ്റെ ഭാഗമായാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പിഎഫ്ഐ നേതാവ് തൈവളപ്പ് അയൂബിൻ്റെ മകൻ സലാഹുദ്ദീൻ, സഹോദര പുത്രൻ നിസാമുദ്ദീൻ എന്നിവരെ ഉച്ചക്കാണ് കസ്റ്റഡിയിലെടുത്തത്. സലിമിനെ വൈകിട്ട് ഏഴരയോടെയാണ് പിടികൂടിയത്.