
WebDesk
കോഴിക്കോട് മാവൂരുൽ മോക്ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പഞ്ചായത്ത് അംഗം കീഴടങ്ങി. കോഴിക്കോട് മാവൂർ പഞ്ചായത്ത് അംഗം കെ ഉണ്ണികൃഷ്ണൻ പൊലീസിന് മുമ്പിൽ കീഴടങ്ങി.
സംഭവത്തിൽ 15 വയസുക്കാരന്‍റെ മൊഴി മജിസ്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിരുന്നു. മാവൂര്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ഒളിവിലായിരുന്ന പഞ്ചായത്ത് അംഗം ഇന്നാണ് കീഴടങ്ങിയത്.