വനത്തിൽ കയറി ആനയെ വിരട്ടി വിഡിയോ ചിത്രീകരിച്ച സംഭവം ; യുട്യൂബർ സഞ്ചരിച്ച കാർ പിടികൂടി

Web Desk

റിസർവ് വനത്തിൽ കയറി അനധികൃതമായി ആനയുടെ വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ പ്രതി അമല അനു സഞ്ചരിച്ച കാർ വനം വകുപ്പ് പിടികൂടി. കിളിമാനൂരിൽ നിന്നാണ് കാർ കസ്റ്റഡിയിൽ എടുത്തത്. പ്രതി വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് വഴുതിപ്പോയത് തലനാരിഴയ്ക്കാണ്.
വനിതാ ബ്ലോഗറുടെ മുൻകൂർ ജാമ്യാപേക്ഷയെ വനം വകുപ്പ് ഹൈക്കോടതിയിൽ എതിർക്കും. ഇതു സംബന്ധിച്ച സത്യവാങ്മൂലം വനം വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു. വിഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്ളോഗർ കാട്ടിൽ അതിക്രമിച്ചു കയറിയതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.

വ്‌ളോഗർ അമല അനുവിനെ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുകയാണ്. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ പുനലൂർ വനം കോടതിയിൽ വിശദറിപ്പോർട്ട് നൽകിയിരുന്നു. മാമ്പഴത്തറ റിസർവ് വനത്തിൽ ഹെലിക്യാം ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി, കാട്ടനായെ ഭയപ്പെടുത്തി ഓടിച്ചു തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തിരിക്കുന്നത്.

error: Content is protected !!