രോ​ഗികളുടെ പൂർണ്ണ ഉത്തരവാദിത്വം ഡോക്ടർമാർക്ക്, ഓരോ വ്യക്തിയും പ്രധാനപ്പെട്ടത്: വീണാ ജോർജ്

Web Desk

മെഡിക്കൽ കോളജിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും അന്വേഷണത്തിന്റെ റിപ്പോർട്ടിന്മേൽ തുടർ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. രോ​ഗികളുടെ പൂർണ്ണ ഉത്തരവാദിത്വം ഡോക്ടർമാർക്കാണ് വിദ്യാർത്ഥികൾക്കല്ല. മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് വളരെ കൃത്യമായ നിർദേശങ്ങൾ ഈ കാലയളവിൽ നൽകിയിട്ടുണ്ട്. അത് പാലിക്കപ്പെടാതെ പോകുന്ന സാഹചര്യമുണ്ടെങ്കിൽ അത് ഗൗരവമായി എടുക്കുമെന്നും മന്ത്രി പറഞ്ഞു. “സർക്കാർ ജനങ്ങളുടെ സർക്കാരാണ്. സർക്കാർ ആശുപത്രികൾ ജനങ്ങളുടെ ആശുപത്രിയാണ്. ജനങ്ങളുടെ നികുതിപണം കൊണ്ടാണ് സർക്കാർ ആശുപത്രികൾ പ്രവർത്തിക്കുന്നത്. ഓരോ വ്യക്തിയും പ്രധാനപ്പെട്ടത്. ഒരു ശുപാർശയും ചെയ്യാനില്ലാത്ത ആയിരക്കണക്കിന് ആളുകളാണ് മെഡിക്കൽ കോളജുകളിൽ വരുന്നത്. അങ്ങനെ വരുന്ന ഓരോരുത്തർക്കും മികച്ച ചികിത്സ ലഭിക്കണം, അതാണ് ലക്ഷ്യമിടുന്നത്”, വീണാ ജോർജ് പറഞ്ഞു.

error: Content is protected !!