സില്‍വര്‍ ലൈന്‍ കല്ലിടല്‍ മരവിപ്പിച്ചു, ഇനി ജിയോ ടാഗ് സര്‍വേ; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Web Desk

സില്‍വര്‍ലൈന്‍ പദ്ധതിക്കായുള്ള സര്‍വേ രീതികള്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. വികസനത്തിന്റെ പേരില്‍ കേരളത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. സാമൂഹികാഘാത പഠനത്തിന്റെ മറവില്‍ കല്ലിടുന്നത് എന്തിനെന്ന് സര്‍ക്കാര്‍ മറുപടി പറഞ്ഞിട്ടില്ല. കൊണ്ടുവന്ന സര്‍വേ കല്ലുകള്‍ എവിടെയെന്നും കെ റെയിലിനോട് ഹൈക്കോടതി ചോദിച്ചു. കല്ലിടലിനെതിരെ ഭൂവുടമകള്‍ സമര്‍പ്പിച്ച ഏതാനും ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.സില്‍വര്‍ലൈന്‍ കല്ലിടല്‍ മരവിപ്പിച്ചെന്ന പുതിയ ഉത്തരവ് മറുപടിയായി സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.ജിയോ ടാഗ് നേരത്തെ ആകാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. എന്തിനായിരുന്നു കല്ലിടല്‍ കോലാഹലമെന്നും കോടതി ചോദിച്ചു.

error: Content is protected !!