ആലപ്പുഴയിലെ മതവിദ്വേഷ മുദ്രാവാക്യം; ഒരാൾ കസ്റ്റഡിയിൽ

Web Desk

ആലപ്പുഴയിൽ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. കുട്ടിയെ റാലിക്ക് കൊണ്ടുവന്നായാളാണ് കസ്റ്റഡിയിൽ ഉള്ളത്. സംഘടകർക്കെതിരെയും, കുട്ടിയെ കാണ്ടുവന്നവർക്കെതിരെയും ഞായറാഴ്ച 153 a പ്രകാരം കേസ് എടുത്തിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രസിഡന്റ് നവാസ് വണ്ടാനം, സെക്രട്ടറി മുജീബ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. കുട്ടിയെ ചുമലിൽ ഇരുത്തിയ വ്യക്തിക്കെതിരെയെയും എഫ്‌ഐആറുണ്ട്. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ കുട്ടി മതവിദ്വേഷ മുദ്രവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് ഇന്നലെ കേസ് എടുത്തിരുന്നു. കുട്ടിയെ റാലിക്ക് കൊണ്ടുവന്നവർക്കും, സംഘടകർക്കുമെതിരെയാണ് കേസ്. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് പുറമെ നടത്തിയ പ്രാഥമിക അന്വേഷണത്തിലും മതസ്പർദ്ധ വളർത്തുന്ന വാക്ക്യങ്ങൾ റാലിയിൽ ഉപയോഗിച്ചതായി കണ്ടെത്തി.

error: Content is protected !!