
Web Desk
കണ്ണൂര്‍ ധര്‍മ്മടത്ത് സര്‍വ്വേക്കല്ല് സ്ഥാപിക്കുന്നതിനിടെ കെ റെയില്‍ ഉദ്യോഗസ്ഥന് മര്‍ദനം. സര്‍വേ എഞ്ചിനീയര്‍ക്കാണ് കല്ലിടലിനിടെ മര്‍ദനമേറ്റത്. ധര്‍മ്മടം പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ കല്ലിടല്‍ പുരോഗമിക്കുന്നതിനിടെ കടുത്ത പ്രതിഷേധമാണ് സമര സമിതി പ്രവര്‍ത്തകരും നാട്ടുകാരും ഉയര്‍ത്തുന്നത്. വലിയ പൊലീസ് സന്നാഹമാണ് പ്രദേശത്തുള്ളത്. നാട്ടുകാര്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞു. പൊലീസ് നാട്ടുകാരുമായി ബലപ്രയോഗത്തിന് മുതിര്‍ന്നിട്ടില്ല.