സബ് ആർടിഒ ഓഫിസ് ജീവനക്കാരിയുടെ ആത്മഹത്യ; ദുരൂഹതയെന്നു കുടുംബം

Web Desk

വയനാട് മാനന്തവാടി സബ് ആർടിഒ ഓഫിസിലെ ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം. സഹപ്രവർത്തകരിൽ ചിലരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സഹോദരൻ നോബിൾ ആരോപിച്ചു. ഓഫിസിൽ കൈകൂലി വാങ്ങാൻ കൂട്ട് നിൽക്കാത്തതാണ് ഉദ്യോഗസ്ഥരുടെ പകയ്ക്ക് കാരണമെന്നും തന്നെ ഒറ്റപ്പെടുത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചതായി സിന്ധു പറഞ്ഞിരുന്നുവെന്നും സഹോദരൻ ആരോപിച്ചു.

അതേസമയം, കുടുംബത്തിന്റെ ആരോപണം നിഷേധിച്ച ആർടിഒ ഉദ്യോഗസ്ഥർ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സഹോദരൻ പറഞ്ഞതെന്ന് പ്രതികരിച്ചു. ഇന്നലെ ചിരിച്ച് കൊണ്ടാണ് സിന്ധു ഓഫിസിൽനിന്ന് മടങ്ങിയതെന്നും ജോലി പോകുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നതായും പക്ഷേ കാരണമറിയില്ലെന്നും ജോയന്‍റ് ആര്‍ടിഒ പറഞ്ഞു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് എളുമന്ദത്തെ വീട്ടിൽ സിന്ധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

error: Content is protected !!