വാഴക്കാട് പഞ്ചായത്ത് എളമരം സീമാമു സാഹിബ് സ്മാരക സാംസ്കാരിക നിലയത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും, അനുമോദന ചടങ്ങും സംഘടിപ്പിച്ചു

വാഴക്കാട് ഗ്രാമ പഞ്ചായത്ത് മൈലങ്ങോട് സീമാമു സാഹിബ് സ്മാരക എളമരം സാംസ്കാരിക നിലയം & ഗ്രന്ഥശാല യുടെ ആഭിമുഖ്യത്തിൽ എളമരം വാർഡ് സേവാഗ്രാം ഗ്രാമകേന്ദ്രം പരിസരത്ത്  സ്വാതന്ത്ര്യദിനത്തിൻ്റെ ഭാഗമായി ദേശീയ പതാക ഉയർത്തി. വാർഡിൽ നിന്നും +2 , SSLC, NIMMS, USS, LS S തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, പ്രളയം 2020 ചാലിയാറിൻ്റെ ജലവിതാനം കൃത്യമായി ഒപ്പിയെടുത്ത് ജനങ്ങൾക്കു മുമ്പിൽ നൽകിയിട്ടുള്ള മാടത്തിങ്ങൽ ന്യൂസ് ഗ്രൂപ്പിനെ ആദരിക്കുന്ന  ചടങ്ങ് സംഘടിപ്പിക്കുകയും ചെയിതു.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന സ്വാതന്ത്ര്യ ദിന ചടങ്ങിൽ, 
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജൈസൽ എളമരം ദേശീയ പതാക ഉയർത്തി .വിദ്യാർത്ഥികൾക്ക് മെമെറ്റോ നൽകി അനുമോദ പരിപാടി  ഉൽഘാടനം ചെയ്തു

രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ടി. അഷ്റഫ് , എം സലാം, സി.എ. കരീം ,ഇസ്മായിൽ കുട്ടി തെക്കേപ്പാട്ട്, എം മണി ,ടി.പി. ഇസ്മായിൽ പാലക്കുഴി സ്ക്കൂൾ ഹെഡ്മാസ്റ്റർ വി.സി. അബ്ദുൽ അസീസ്, എം. ശൈഖ് മുഹമ്മദ്,  കെ.ബാലകൃഷണൻ, ടി.സലാം, നാസർ മൈലങ്ങോട്, ഉണ്ണിമോയിൻ, ഷബ്ന ജൈസൽ, പി.അബ്ദു’ ചോലക്കര അബ്ദുൽ കരീം ,പുന്നാട്ടിൽ .റഫീഖ്, പി.റഷീദ്  എന്നിവർ ,ചടങ്ങിൽ  സംബന്ധിക്കുകയും വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

error: Content is protected !!