
Web Desk
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് താമസിച്ചു പഠിക്കുന്നതിനായി പട്ടികജാതി വികസന വകുപ്പിനു കീഴില്‍ മരുതോങ്കരയില്‍ ആരംഭിച്ച ഗവ. ഗേള്‍സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിൽ അഞ്ചാം ക്ലാസ് പ്രവേശനത്തിനായി പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ പിന്നാക്ക പൊതുവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി/ കോര്പ്പറേഷന്/ പട്ടികജാതി വികസന ഓഫീസുകളിലും, കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിലും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാ ഫോറം ബന്ധപ്പെട്ട ഓഫീസുകളില്‍ ലഭ്യമാണ്.അവസാന തീയതി മാര്‍ച്ച് 10. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370379, 2370657.