
Web Desk
ബോഡിനായ്ക്കന്നൂർ മുന്തലിനു സമീപം കാളവണ്ടിയുടെ പിറകിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ 2 യുവാക്കൾ മരിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി പ്രഭു മനോഹരൻ (28), ബോഡിനായ്ക്കന്നൂർ ന്യൂ കോളനി സ്വദേശി പ്രദീപ് സെൽവം (27) എന്നിവരാണു മരിച്ചത്. ബോഡിനായ്ക്കന്നൂരിൽ ഇറച്ചിക്കച്ചവടം ചെയ്യുന്നവരാണ് ഇരുവരും. വ്യാഴാഴ്ച പുലർച്ചെ ഒന്നിനായിരുന്നു അപകടം. ബോഡിനായ്ക്കന്നൂരിൽ അണ്ണാഡിഎംകെയുടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത ഇരുവരും ബൈക്കിൽ ബോഡിനായ്ക്കന്നൂർ – മൂന്നാർ റോഡിലൂടെ തിരിച്ചുവരുമ്പോൾ വൈക്കോലുമായി പോവുകയായിരുന്ന കാളവണ്ടിയിൽ ഇടിക്കുകയായിരുന്നു. രണ്ടുപേരും റോഡിലേക്കു തെറിച്ചു വീണ് തൽക്ഷണം മരിച്ചു.