
Web Desk
പ്ലസ്ടു കോഴക്കേസിൽ മുൻ എംഎൽഎ കെ.എം.ഷാജിയെ എൻഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ചോദ്യം ചെയ്യുന്നതെന്ന് ഇഡി അറിയിച്ചു.
2014ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് പരാതിക്കാരന്‍. ഇതിന് പിന്നാലെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആക്ഷേപത്തിൽ ഷാജിയെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു.