നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെതിരെ പോക്‌സോ കേസ്; ‘ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി’

Web Desk

മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെതിരെ പോക്‌സോ കേസ്. കോഴിക്കോടു സ്വദേശികളായ അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളും റോയ് വയലാട്ടിനെതിരെ ഫോര്‍ട്ടു കൊച്ചി പൊലീസില്‍ പരാതി നല്‍കി. റോയിയുടെ കൂട്ടാളികളായ സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്.

ഹോട്ടലില്‍ വച്ച് റോയ് വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചെന്നും അഞ്ജലിയും സൈജുവും ഇതിന് കൂട്ടു നിന്നെന്നുമാണ് പരാതിയില്‍ പറയുന്നത്. സംഭവത്തെ കുറിച്ചു പുറത്തു പറഞ്ഞാല്‍ ഇവരുടെ സ്വകാര്യ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
കേസ് രജിസ്റ്റര്‍ ചെയ്ത ഫോര്‍ട്ടു കൊച്ചി പൊലീസ് നിലവില്‍ മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കേസ് കൈമാറിയിട്ടുണ്ട്.

error: Content is protected !!